ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നഘട്ടത്തിൽ തൻ്റെ ജീവൻ രക്ഷിക്കാൻ രാവും പകലും ഒരുപോലെ പ്രവർത്തിച്ച ആശുപത്രി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും പിന്തുണ അറിയിച്ചവർക്കും ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മുനീർ, ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർഥനകളാണ് യഥാർഥത്തിൽ എനിക്ക് പുതുജീവൻ നൽകിയത്. മറ്റൊരു ജന്മംപോലെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചുവെന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.