മോഹന്‍ലാലിൻ്റെ ചിത്രം ദുരുപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കുകള്‍ പോലീസിന് കൈമാറി മോഹന്‍ലാലിൻ്റെ ഓഫീസ്. സമാനമായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹന്‍ലാലിൻ്റെ ഐ.ടി. മാനേജര്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കിയിരുന്നു.
2 ഫേസ്ബുക്ക് അക്കൗണ്ടുകളും തട്ടിപ്പുകാരുടെ ഗൂഗിള്‍ അക്കൗണ്ടും നീക്കം ചെയ്തിരുന്നു. പോലീസ് നടപടികള്‍ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പ്രൊഫൈലുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയത്. തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായതായി സൂചനയുണ്ട്.
നടൻ്റെ വീഡിയോയ്‌ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും വീഡിയോ ഷെയർ ചെയ്താല്‍ ഫാൻസ് പേജിലൂടെ പതിനായിരം രൂപ സമ്മാനം എന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ സ്വന്തമാക്കും.