കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർസംസ്ഥാന വടംവലി മത്സരം ഒക്ടോബർ 26 ഞായറാഴ്ച്ച ബംഗളൂരു ജാലഹള്ളിയിലുള്ള ദോസ്തി ഗ്രൗണ്ടിൽവച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.

ഒന്നാം സ്ഥാനക്കാർക്ക് 1,00,000 രൂപയും കാർഗിൽ റോളിംഗ് ട്രോഫിയും (സ്പോൺസർ എം. ഒ വർഗീസ്, കാർഗിൽ എക്യുപ്‌മെൻറ്സ്), രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ മാത്തുകുട്ടി ചെറിയാൻ, ബെൻമ എൻജിനീയറിംഗ്), മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും റോളിംഗ് ട്രോഫിയും (സ്പോൺസർ നുട്രി ചിക്കൻ) നാലാം സ്ഥാനക്കാർക്ക് 10,000 രൂപയും ഷീൽഡും സമ്മാനമായി നൽകും.

കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൻ്റെ നോർത്ത് വെസ്റ്റ് ഭാഗത്ത് പ്രവർത്തിക്കുന്ന കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വടം വലി മത്സരത്തിൻ്റെ സംഘാടകസമിതിക്ക് രൂപം നൽകി. വടംവലി മത്സരം നിയന്ത്രിക്കുന്നത് കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആയിരിക്കും.

നിബന്ധനകൾ:

ഏഴ് അംഗങ്ങൾ അടങ്ങിയ ടീമിൻ്റെ പരമാവധി തൂക്കം 520 + 7 ആയിരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ സമയത്തിനകം റിപ്പോർട്ട് ചെയ്യാത്ത ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ല.

റജിസ്ട്രേഷൻ ഫീയായ 2,500 ഒക്ടോബർ 16ന് മുമ്പ്, ടീമിൻ്റെ പേര്, മേൽവിലാസം, പങ്കെടുക്കുന്നവരുടെ പേരുകൾ എന്നിവ സമർപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സരം ലീഗ് അടിസ്ഥാനത്തിലും പൂർണ്ണമായും തോൾ ശൈലിയിലും ആയിരിക്കും.

ഏതെങ്കിലും മത്സരാർത്ഥിക്ക് പരുക്ക് പറ്റി പകരക്കാരെ ആവശ്യപ്പെട്ടാൽ ഏറത്തുപോവുന്ന ആളെക്കാൾ 5 കിലോ ഗ്രാം ഭാരം കുറഞ്ഞ കളിക്കാരനു മാത്രമേ പകരക്കാരനായി മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഏതെങ്കിലും ടീമിന് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ടിം ക്യാപ്റ്റന് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. കൂട്ടമായ ചർച്ച അനുവദിക്കുന്നതല്ല.

ടീമുകൾ ഫുൾ ജേഴ്സിയോടും പരിപൂർണ്ണ അച്ചടക്കത്തോടും കൂടെ ഗ്രൗണ്ടിൽ പെരുമാറേണ്ടതാണ്.

വടംവലി മത്സരവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും കൈക്കൊള്ളുവാനുള്ള അധികാരം കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9740262204, 9980047007, 9448379403, 8296849689

Related Posts