ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കണമെന്ന റിസർവ് ബാങ്കിൻ്റെ നിർദേശം ഇന്നു മുതല്‍ നടപ്പിലാക്കും. രാജ്യത്തെ ബാങ്കുകള്‍ പുതിയ നയമനുസരിച്ച്‌ ബാങ്കിലേല്‍പ്പിക്കുന്ന ചെക്ക്, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് 7 ന് മുൻപ് ക്ലിയർ ചെയ്തിരിക്കണം. ഒരു മണിക്കൂറിനുള്ളില്‍ സെറ്റില്‍മെന്‍റ് കഴിഞ്ഞ് തുക ഉപയോക്താവിൻ്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. 

ചെക്ക് നല്‍കിയ ആളിൻ്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം. നിലവില്‍ മിക്ക ബാങ്കുകളും കുറഞ്ഞത് 2 പ്രവൃത്തി ദിവസമെടുത്താണ് ഇടപാടുകാരൻ്റെ അക്കൗണ്ടില്‍ പണമെത്തിക്കുന്നത്. എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം നിർദേശം നടപ്പിലാക്കും. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന്‌, അത്‌ സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട്‌ ഏഴിനു മുമ്പ് തീരുമാനിക്കണം. അല്ലാത്തപക്ഷം അവ അംഗീകരിച്ചതായി കണക്കാക്കും

Related Posts