കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ വിദ്യാരണ്യപുര വഡേരഹള്ളിയിലുള്ള NAMS സ്നേഹസദൻ ബോയ്‌സ് ഹോമിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വാച്ചുകൾ വിതരണം ചെയ്‌തു. ജസ്റ്റ് ഇൻ ടൈം എന്ന കമ്പനിയാണ് വാച്ചുകൾ സ്പോൺസർ ചെയ്തത്.
ജസ്റ്റ് ഇൻ ടൈം ബിസിനസ് ഹെഡ് അമ്രേന്ദർ, കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, Rev. Fr. അനിൽ ചക്കുംമൂട്ടിൽ (Manager, NAMS Snehasadan), പുഷ്പരാജൻ.ഡി(മാനേജിംഗ് കമ്മിറ്റി അംഗം), സുധ സുധീർ (ലേഡീസ് വിംഗ് ചെയർ പേഴ്സൺ), ശോഭന പുഷ്പരാജൻ(വൈസ് ചെയർപേഴ്സൺ), ബിനി പോൾ(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം)എന്നിവർ പങ്കെടുത്തു.
