അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ രാജ്യങ്ങളിലെ പരിശീലകർക്ക് ഡെൽഹിയിൽ വച്ച് തെരുവ് നായ്കളുടെ കടിയേറ്റു. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു, കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ എന്നിവർക്കാണ് കടിയേറ്റത്. ഉടൻതന്നെ ഇരുവരെയും സഫുർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ആദ്യമായാണ് ഇന്ത്യ 104 രാജ്യങ്ങളിൽ നിന്നായി 1200 അത്ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 2036 ഒളിംപിക്സ്നും 2030 ലെ കോമൺവെൽത്ത് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടെയാണ് താരങ്ങളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവം നടന്നത്.