കാന്താരയുടെ വിജയം നടൻ ജയസൂര്യയുടെ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി. കാന്താര ചാപ്റ്റർ 1 ൻ്റെ വിജയാഘോഷങ്ങൾക്കിടെ നടൻ ജയസൂര്യയെ സന്ദർശിച്ച് കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. വിജയാഘോഷത്തിനായി ജയസൂര്യ കേക്ക് കരുതിയിരുന്നു.
ഇത് മുറിച്ച് ഋഷഭുമായി പങ്കുവെച്ചു. ജയസൂര്യ തന്നെയാണ് ഋഷഭ് വീട്ടിലെത്തിയതിൻ്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. അഭിനന്ദനങ്ങൾ സഹോദരാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.
ജയസൂര്യയ്ക്കൊപ്പം മകളും ഭാര്യ സരിതയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു.
കാന്താര ചാപ്റ്റർ 1 കഴിഞ്ഞ ദിവസം കണ്ട ജയസൂര്യ ഋഷഭ് ഷെട്ടിയെയും ചിത്രത്തെയും പ്രശംസിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
ജയസൂര്യയും ഋഷഭും മുമ്പും പലയിടങ്ങളിലും ഒന്നിച്ചെത്തിയിരുന്നു. ഇരുവരും കഴഞ്ഞ വർഷം വിജയദശമിയിൽ മൂകാംബിക ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു.