നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ കർണാടകത്തിൽ. 2023ൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തതിൽ 21,889 കേസുകളും കർണാടകത്തിലാണ്. രാജ്യത്ത് ആകെ 86,420 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള തെലങ്കാനയിൽ 18,236 സൈബർ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3295 കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളം ഏഴാമതാണ്.

മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവിലാണ്. രാജ്യത്തെ പ്രധാന 19 നഗരങ്ങളിൽ നടന്ന സൈബർ കുറ്റകൃത്യങ്ങളിൽ പകുതിയും ബെംഗളൂരുവിലാണ്. 17,631 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ സൈബർ കുറ്റകൃത്യങ്ങളിൽ നാലിൽ മൂന്നുഭാഗവും ബാംഗ്ളൂരിലാണ്.

Related Posts