ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂർ ഗ്രാമത്തിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതിമാർ മരിച്ചു. കാവ്യ (28), ഭർത്താവ് സുദർശൻ (32) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇവരുടെ വീട്ടിൽ ഉഗ്രശബ്‌ദത്തിൽ സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. എന്നാൽ, സംശയാസ്‌പദമായരീതിയിൽ വീട്ടിൽനിന്ന് ചില ലോഹക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. സംഭവത്തിൽ ആളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Posts