കൊളംബോയിൽ അഞ്ചാം തീയതി നടക്കുന്ന വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല.
ഇരുടീമിലേയും താരങ്ങളും മത്സര ശേഷം കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പോരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിൻ്റെ സമയത്തോ പിന്നീടോ ഹസ്തദാനം ചെയ്യില്ല. മാച്ച് റഫറിയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഉണ്ടാകില്ല. ബിസിസിഐ വ്യക്തമാക്കി.