വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവിന്ദ്ര ജദേജക്കും സെഞ്ച്വറി. ഇന്ത്യ 3 സെഞ്ച്വറികളുടെ ബലത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ 128 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്തിട്ടുണ്ട്. ലീഡ് 300 ന് അടുത്തെത്തി.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിറന്നത് ജുറേലിൻ്റെ കന്നി സെഞ്ച്വറിയാണ്. 190 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കമാണ് താരം മൂന്നക്കത്തിലെത്തിയത്. 210 പന്തിൽ 125 റൺസെടുത്ത് ജൂറേൽ പുറത്തായി. 168 പന്തിൽ അഞ്ചു സിക്‌സും ആറു ഫോറുമടക്കമാണ് ജദേജ സെഞ്ച്വറിയിലെത്തിയത്. 171 പന്തിൽ 102 റൺസുമായി ജദേജയും 11 പന്തിൽ എട്ടു റൺസുമായി വാഷിങ്‌ടൺ സുന്ദറുമാണ് ക്രീസിൽ.