കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച പേസ്മേക്കർ സ്ഥാപിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായി. 83 കാരനായ ഖാർഗെയെ ചൊവ്വാഴ്ച എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
‘പേസ്മേക്കർ ഘടിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അദ്ദേഹം സുഖമായിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും ആശങ്കയ്ക്കും ആശംസകൾക്കും നന്ദി’ – മന്ത്രി ‘എക്സ്’ പോസ്റ്റിൽ കുറിച്ചു.