വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളുടെ ആദ്യ മല്‍സരം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ ടോസ് വേളയില്‍ മാത്രമേ അന്തിമമാക്കൂ എന്ന് പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ഗില്ലിൻ്റെ രണ്ടാമത്തെ പരമ്പരയാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. രാവിലെ 9:30ന് കളി ആരംഭിക്കും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വർക്കില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. ജിയോസ്റ്റാറില്‍ ലൈവ് സ്ട്രീമിങ് ലഭ്യമാവും.