നടന്‍ മമ്മൂട്ടി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ സെറ്റുകളിലേക്ക് തിരിച്ചെത്തുന്നു. അദ്ദേഹം കുറച്ചു കാലങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ മാസം ആദ്യത്തോടെയാണ് മമ്മൂട്ടി ഷൂട്ടിന് വീണ്ടും എത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പാട്രിയറ്റ്’ൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ പുനരാരംഭിക്കും.

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് തന്നെയായിരിക്കും മഹേഷ് നാരായണന്‍ സംവിധാനം നിർവ്വഹിക്കുന്ന ‘പാട്രിയറ്റ്’. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ്ഫാസിലും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടെ വന്‍ താരനിരയാണ് സിനിമയില്‍ ഒന്നിക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും രണ്ട് ലുക്കുകളിലാണ് ചിത്രത്തില്‍ എത്തുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമക്കായി ഒന്നിക്കുന്നത്. ചിത്രത്തിൻ്റെ 60 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായിരുന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്.

Related Posts