നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിൻ്റെ പുതിയ ചിത്രമായ ‘ഒജി’ സിനിമയുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകിയ തെലങ്കാന സർക്കാരിൻ്റെ ഉത്തരവ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി നിർത്തി വെച്ചു. പ്രീമിയറുകൾക്കും പ്രത്യേക ഷോകൾക്കും ഉയർന്ന ടിക്കറ്റ് നിരക്ക് അനുവദിച്ച സർക്കാർ നീക്കത്തെ ചോദ്യം ചെയ്‌ത്‌ ബർല മല്ലേഷ് യാദവ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾ 50 രൂപയും സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ 100 രൂപയും വർദ്ധിപ്പിക്കാനാണ് തെലങ്കാന സർക്കാർ അനുമതി നൽകിയത്. ഇത് ചോദ്യം ചെയ്‌താണ് ഹർജി. തെലുങ്ക് സിനിമാ വ്യവസായത്തിൽ ഉയർന്ന ബജറ്റ് സിനിമകൾക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകുന്നത് പതിവാണ്.

പവൻ കല്യാൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സുജിത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഇമ്രാൻ ഹാഷ്‌മി. പ്രിയങ്ക മോഹൻ, അർജുൻ ദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മുംബൈയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ആക്ഷൻ സിനിമയാണെന്നാണ് ട്രെയിലറിലെ സൂചനകൾ ചിത്രം നാളെ തിയേറ്ററുകളിൽ റിലീസിനെത്തും.

Related Posts