മലയാളത്തിൻ്റെ ആദ്യത്തെ സൂപ്പര്‍ വുമണ്‍ ചിത്രം ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വേഫറര്‍ ഫിലിംസ്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം തൻ്റെ ഔദ്യോഗിതക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. തിയേറ്ററില്‍ വൻ കുതിപ്പ് തുടര്‍ന്ന് മുന്നേറുന്നതിനിടെയാണ് ലോക ഒടിടിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും ഔദ്യാഗിക അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കാനും നടൻ പറഞ്ഞു. എന്തിനാണ് തിടുക്കമെന്ന് അര്‍ത്ഥം വരുന്ന ഹാഷ്ടാഗും നടൻ പങ്കുവെച്ചു.

Related Posts