നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്ത അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളി ചിത്രം ഒടിടിയില്‍ തിരിച്ചെത്തി. സംഗീതസംവിധായകൻ ഇളയരാജ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു ഒടിടിയില്‍നിന്ന് പിൻവലിച്ചത്. ഇളയരാജയുടെ അനുവാദമില്ലാതെ ചിത്രത്തില്‍ അദ്ദേഹത്തിൻ്റെ പാട്ടുകൾ ഉപയോഗിച്ചതിനാണ് ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തത്.
ഇപ്പോള്‍ എഡിറ്റഡ് പതിപ്പാണ് നെറ്റ്ഫ്ലിക്സിലുള്ളത്. പുതിയ പതിപ്പിൽനിന്ന് ഇളയരാജയുടെ പാട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽണമെന്നും ഗാനങ്ങൾ സിനിമയിൽനിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിൽ ഇളയരാജ ആവശ്യപ്പെട്ടത്. ഏപ്രില്‍ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ഒത്ത രൂപ തരേന്‍, ഇളമൈ ഇതോ ഇതോ, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചതാണ് കേസിന് കാരണമായത്. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേസ് നല്‍കിയതിന് ശേഷം അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഒടിടിയില്‍ പ്രദര്ശിപ്പിന്നത് നിര്‍ത്തണമെന്ന് കോടതി ഉത്തരവിറക്കിയത്.