കേരളത്തിൽ 600 എം.ബി.ബി.എസ് സീറ്റുകൾകൂടി അനുവദിച്ചു
കേരളത്തിൽ 600 എം.ബി.ബി.എസ് സീറ്റുകൾകൂടി അനുവദിച്ച് ആരോഗ്യസർവകലാശാല വിജ്ഞാപനം പുറത്തിറക്കി. പുതുതായി അനുവദിച്ച ഈ സീറ്റുകളിൽ ഇക്കൊല്ലം തന്നെ പ്രവേശനം നടത്താൻ കഴിയും. നാഷണൽ മെഡിക്കൽ കമ്മിഷൻ്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണിത്. ഇതോടെ സംസ്ഥാനത്ത് എം ബി ബി എസ് സീറ്റുകൾ 5155 ആയി.
തിരുവനന്തപുരം എസ്,യു ടിയിൽ 150ൽ നിന്ന് 200, കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സീറ്റ് 150ൽ നിന്ന് 200, വാണിയംകുളം പി കെ ദാസ് കോളേജിൽ 200 ൽ നിന്ന് 250, തൊടുപുഴ അൽ-അസ്‌ഹറിൽ 150ൽ നിന്ന് 250, തൃശൂർ ജൂബിലിയിൽ 100ൽ നിന്ന് 150, പാലക്കാട് പുതിയ മെഡിക്കൽ കോളേജിൽ 150, കോഴിക്കോട് മലബാർ കോളേജിൽ 200ൽ നിന്ന് 250, എന്നിങ്ങനെയാണ് സീറ്റ് കൂട്ടിയത്. വയനാട്, കാസർകോട് ഗവ മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകൾ വീതം നേരത്തെ അനുവദിച്ചിരുന്നു.

Related Posts