സംവിധായകന്‍ രഞ്ജിത്ത് യുവാവിൻ്റെ നഗ്നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. രഞ്ജിത്ത് അയച്ചുവെന്ന് പറയുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ലെന്നും രേവതി പറഞ്ഞു. നേരത്തെ തൻ്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് രേവതിക്ക് അയച്ചുകൊടുത്തുവെന്നായിരുന്നു യുവാവ് ആരോപിച്ചത്. രഞ്ജിത്തിനെതിരെ ഇതിനോടകം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വെളിപ്പെടുത്തലുകള്‍ ഒരാളെ സമൂഹത്തിന് മുന്നില്‍ നാണംകെടുത്താനുള്ള തമാശക്കളിയല്ലെന്ന് രേവതി പറഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്ന് കഴിഞ്ഞു. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിതെന്നും രേവതി പറഞ്ഞു.