രജനികാന്ത് ചിത്രം വേട്ടയനൊപ്പം സൂര്യ ചിത്രം കങ്കുവ റിലീസ് ചെയ്യില്ല. ഒക് ടോബർ 31ന് ദീപാവലി റിലീസായി കങ്കുവ എത്തും. ഇരു ചിത്രങ്ങളും ഒക്ടോബർ പത്തിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം അജിത്ത് ചിത്രം വിടാമുയർച്ചി ദീപാവലി റിലീസായി എത്തില്ലെന്നാണ് വിവരം. ലൈക പ്രൊഡക്ഷൻസാണ് വേട്ടയനും വിടാമുയർച്ചിയും നിർമ്മിക്കുന്നത്. ഇരുസിനിമകളുടെയും റിലീസിന് ഒരുമാസത്തെ ഇടവേള വേണമെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് വിടാമുയർച്ചിയുടെ റിലീസ് നീട്ടിയത്. നവംബർ മധ്യത്തിലായിരിക്കും വിടാമുയർച്ചി തിയേറ്ററിൽ എത്തുക. മങ്കാത്ത എന്ന ബോക്ബസ്റ്റർ വെങ്കട് പ്രഭു ചിത്രത്തിനുശേഷം അജിത് – അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വി‌ടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Related Posts