കഴിഞ്ഞവര്‍ഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വന്‍ സാമ്പത്തികനേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ കിരീടം കൈവിട്ടെങ്കിലും ടൂര്‍ണമെന്റ് വഴി രാജ്യത്തിന് സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കാനായി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളര്‍) സംഭാവന നല്‍കി. വിവിധ മേഖലകളിലായാണ് ഈ നേട്ടമുണ്ടായത്. 2023 ഒക്ടോബര്‍ അഞ്ചുമുതല്‍ നവംബര്‍ 19 വരെ നടന്ന ടൂര്‍ണമെന്റ്, ഇതുവരെ കണ്ടതില്‍വെച്ചേറ്റവും മികച്ച ക്രിക്കറ്റ് ലോകകപ്പായിരുന്നു.

ലോകകപ്പിനായി ഐ.സി.സി.യും ബി.സി.സി.ഐ.യും വന്‍ തുകയാണ് ചെലവഴിച്ചിരുന്നത്. സ്റ്റേഡിയങ്ങൾ നവീകരിക്കൽ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക ചെലവഴിച്ചത്. ടൂര്‍ണമെന്റ് ക്രിക്കറ്റ് രംഗത്തും കൂടുതല്‍ സമ്പത്ത് കൊണ്ടുവന്നു. രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts