മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ രാഹുല്‍ദ്രാവിന്റെ മകനും ഇന്ത്യന്‍ ടീമിലേക്ക്. ഓസ് ട്രേലിയയ്ക്ക് എതിരേയുള്ള അണ്ടര്‍ 19 ടീമിലേക്ക് സമിത് ദ്രാവിഡിനെ പരിഗണിച്ചു. ആഭ്യന്തരക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സമിത്തിനെ ഓസ്ട്രേലിയയ്ക്കെതിരായ മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗമാക്കി മാറ്റിയത്.
സമിത്തിന്റെ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ പരമ്പര. ഇപ്പോള്‍ മൈസൂര്‍ വാരിയേഴ് സിന്റെ ഭാഗമായി മഹാരാജ ട്രോഫിയില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സമിത്തിനെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. 2023 – 24 സീസണില്‍ കൂച്ച് ബെഹാര്‍ അണ്ടര്‍ 19 കര്‍ണാടക ടീമിനെ വിജയിപ്പിച്ച താരമാണ് സമിത്ത്. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ കര്‍ണാടക ടീമില്‍ ഇടംപിടിക്കാന്‍ സമിത് ദ്രാവിഡിന് മികച്ച അവസരമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ടീമുകളെ ആകര്‍ഷിക്കാനും ഐപിഎല്‍ ലേല പൂളില്‍ ഇടം നേടാനും മികച്ച അവസരമുണ്ട്.